ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സഹകരണമേഖല പിടിച്ചെടുക്കാൻ കേന്ദ്രനീക്കം
യൂണിയൻ ക്യാബിനറ്റിലെ പുതിയ സഹകരണ മന്ത്രാലയ രൂപീകരണം ദൂരവ്യാപകമായ ചില ഉദ്ദേശ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ളതാണെന്ന ചിന്ത ശക്തമാകുന്നു. സംസ്ഥാന ഭരണത്തിനു കീഴിലുള്ള സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട അധികാരങ്ങൾ പിടിച്ചെടുക്കാനുള്ളതാണ് പുതിയ നീക്കമെന്ന് ഭയപ്പെടുന്നു.
‘സഹകർ സേ സമൃദ്ധി’ (സഹകരണത്തിലൂടെയുള്ള പുരോഗതി) ദർശനം സാക്ഷാത്കരിക്കുന്നതിനാണ് മോദി സർക്കാർ ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഈ മന്ത്രാലയം പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നിർമ്മിക്കും. അടിത്തട്ടിലേക്കെത്തുന്ന ഒരു യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ സഹകരണസംഘങ്ങളെ കൂടുതൽ മെച്ചമാക്കാൻ ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
കൂടാതെ ഇന്ത്യയിൽ ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്നി...