ശൈലീമാറ്റം ; സഖാവിനെയും ഇങ്ക്വിലാബിനെയും തിരിച്ചുപിടിക്കുമെന്ന് സിദ്ദീഖ്
ഇടതുപക്ഷം സ്വന്തമാക്കിയ പദപ്രയോഗങ്ങൾ 'തിരിച്ചുപിടിക്കാൻ' ശ്രമവുമായി കോൺഗ്രസ്സ്. സെമി കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖിൻ്റെ പ്രസ്താവന കൗതുകമുണർത്തുന്നതാണ്
സിദ്ദീഖിന്റെ പ്രതികരണം മീഡിയ വണ്‍ ചാനലിനോടായിരുന്നു. മൂന്ന് പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കോണ്ഗ്രസിന്റെതായിരുന്നെന്നും ഇതെല്ലാം തിരികെയെടുക്കുമെന്ന് സിദ്ദീഖ് അറിയിച്ചു.
സി പി എമ്മിൻ്റെ പ്രവർത്തന ശൈലിയിലൂടെ പ്രതാപം നഷ്ടപ്പെട്ട കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ലോകത്ത് തന്നെ ആദ്യമായി കേഡര്‍ സ്വഭാവമുള്ളവരെ സമരമുഖത്ത് ഇറക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സഖാവ് എന്ന പ്രയോഗം ദണ്ഡിയാത്രക്ക...