Saturday, August 8

Tag: modi

ആഗസ്ത് പതിനഞ്ചിന്റെ ചരിത്രം മാറ്റിയെഴുതപ്പെടും സംശയമില്ല
Featured News, ദേശീയം, രാഷ്ട്രീയം

ആഗസ്ത് പതിനഞ്ചിന്റെ ചരിത്രം മാറ്റിയെഴുതപ്പെടും സംശയമില്ല

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി പ്രഖ്യാപിച്ച രണ്ട് പ്രധാന ഹിന്ദുത്വ പദ്ധതികളുടെ “വിജയകരമായ” ഓർമയ്ക്കായി ഇനി മുതൽ ​ ഓഗസ്റ്റ് 5 നെ “ഭാരതീയ” വിമോചന ദിനമാക്കി മാറ്റാൻ കഴിയുമെന്ന് തോന്നുന്നു. ഇന്ത്യൻ ഹിന്ദുത്വ പതാക വാഹകരുടെ, എന്നതിനുപരി ഇന്ത്യൻ ജനാധിപത്യത്തിന്റെ കസേരയിൽ ഭരണം നടത്തുന്നവരുടെ കൈകൊണ്ടു ഇന്ത്യൻ സെക്കുലർ ചിന്തയ്ക്കു പരിക്കുകകൾ പറ്റിയ ദിനമാണ് ഇനിമുതൽ ആഗസ്ത് അഞ്ച്. കഴിഞ്ഞ വർഷം ഇതേ അഞ്ചാംതീയതിയാണ് ജമ്മു കശ്മീരിൽ കേന്ദ്ര ഗവണ്മെന്റ് കടന്നു കയറിയത്. ഈ വർഷം ഇതേ ദിനം തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമി പൂജയും. ഈ രണ്ടു സംഭവങ്ങളും ഒരേ ദിനമായതു തികച്ചും യാദൃശ്ചികം എന്ന് കരുതാൻ കഴിയില്ല. കാരണം സംഘ പരിവാർ ബുദ്ധികേന്ദ്രങ്ങൾ ഇത്തരം കാര്യങ്ങളിൽ വിവേക രഹിതരല്ല. ഒരു ഹൈപ്പർ ഹൈന്ദവ വായനയിലൂടെ പോയാൽ, 2019 ഓഗസ്റ്റ് 5 നാണ് മോദിജി ജമ്മു കശ്മീരിലെ പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയെ...
വിമർശനാത്മക ചിന്തയിലേക്കാണ് ഞങ്ങൾ വിദ്യാഭ്യാസത്തെ മാറ്റുന്നത് പ്രധാനമന്ത്രി
ദേശീയം, രാഷ്ട്രീയം

വിമർശനാത്മക ചിന്തയിലേക്കാണ് ഞങ്ങൾ വിദ്യാഭ്യാസത്തെ മാറ്റുന്നത് പ്രധാനമന്ത്രി

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം 'തൊഴിലന്വേഷകർക്ക്' പകരം 'തൊഴിൽ സ്രഷ്ടാക്കളെ' സൃഷ്ടിക്കുന്നതിനാണ് ളൗന്നൽ നൽകുന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യവും ഉള്ളടക്കവും മാറ്റുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുന്നു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ സമാപനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം -2020, ഇൻ്റർ ഡിസിപ്ലിനറി രീതിയിൽ പോകുന്ന പുതിയ പാഠ്യ പദ്ധതി വിദ്യാർത്ഥിയെ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. "ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം, സ്കൂളിനപ്പുറം നിലനിൽക്കാത്ത സ്കൂൾ ബാഗുകളുടെ ഭാരത്തിൽ നിന്ന്, ജീവിതഗന്ധിയായ ' പഠനത്തിന്റെ നിലയിലേക്കും , മന:പാഠത്തിൽ നിന്ന് വിമർശനാത്മക ചിന്തയിലേക്കുമാ...
നവമാധ്യമങ്ങളിൽ ഉയരുന്ന ദേശീയ വാദികളുടെ പ്രതികരണമല്ല നയതന്ത്ര രൂപീകരണം
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

നവമാധ്യമങ്ങളിൽ ഉയരുന്ന ദേശീയ വാദികളുടെ പ്രതികരണമല്ല നയതന്ത്ര രൂപീകരണം

സമീപകാല ഇന്ത്യയ്ക്കും ചൈനയുടെ ചരിത്രത്തിനും തമ്മിൽ സാമ്യതയുള്ള ചില കാര്യങ്ങളുണ്ട്. അത് ദേശീയതയുടെ നിർവചങ്ങളിലാണ്. പരമ്പരാഗതമായി കമ്മ്യുണിസത്തെ ദേശീയതയായി അടിച്ചേൽപ്പിക്കുന്ന ചൈനയും നവഹിന്ദുത്വത്തെ ദേശീയതയായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇന്ത്യയും തമ്മിലുള്ള സ്പർദ്ധയാണ് ഇപ്പോൾ രൂപം കൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ആഭ്യന്തരമായി ഈ യുദ്ധത്തിന് ഇരു രാജ്യങ്ങള്ക്കിടയിലും മറ്റുചില രാഷ്ട്രീയ മാനങ്ങളോ മുതലെടുപ്പുകളോ ഉണ്ടായിരിക്കും. പ്രത്യേകിച്ചും കോവിഡ് അതിവ്യാപനത്തിന്റെ കാലത്ത്. കശ്മീരിലെ ലഡാക്ക് പ്രദേശത്ത് പർവത അതിർത്തിക്ക് സമീപം ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 പേരെയെങ്കിലും നഷ്ടപ്പെട്ടതായി ഇന്ത്യ ഇതിനകം തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. 1975 ന് ശേഷമുള്ള ആദ്യത്തെ ശക്തമായ ഏറ്റുമുട്ടലും 1967 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ നയതന്ത്ര പ്രശ്നങ്ങളും ആണിവിടെ ഉണ്ടായിരിക്കുന്നത്. 1962 ൽ ഇരു രാ...
CORONA, Featured News, ദേശീയം, രാഷ്ട്രീയം

ഇരുണ്ട ദിനങ്ങൾ, കോവിഡ് ഉയർത്തുന്നത് ഫെഡറലിസത്തെപ്പോലും ബാധിക്കുന്ന ഗുരുതരപ്രത്യാഘാതങ്ങൾ: രാമചന്ദ്ര ഗുഹ

1947 ഓഗസ്റ് മുതൽ തന്നെ ഇന്ത്യ എന്ന രാജ്യം പലപ്പോഴും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്വാതന്ത്ര്യപ്രഖ്യാപനത്തോടൊപ്പം നടന്ന ഇന്ത്യാ വിഭജനം മുതൽ ചിന്തിച്ചാൽ 1960 കളിലെ ക്ഷാമങ്ങളും യുദ്ധങ്ങളും; പിന്നീട് ഇന്ദിരാഗാന്ധിയുടെ 1970 കളിലെ അടിയന്തരാവസ്ഥയും 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമുള്ള വർഗീയ കലാപങ്ങളും ഇങ്ങനെ പോകുന്നു സംഭവങ്ങൾ. എന്നാൽ നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്ന ദിവസങ്ങൾ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാകാം. ഇതുവരെ ഒരാവസ്ഥയിലും പരിഗണനീയമല്ലാതിരുന്ന ചില ഘട്ടങ്ങൾ ഈ സമയത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള അവസ്ഥയുടെ കാഠിന്യത്തെ കൂടുതൽ വ്യകതമാക്കുന്ന ഘടകങ്ങൾ ഇതിൽ തന്നെ ആദ്യത്തേത്, ഏറ്റവും പ്രകടമായി അനുഭവപ്പെടുന്ന ആരോഗ്യരംഗത്തെ പ്രതിസന്ധി തന്നെയാണ്. വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഇപ്പോൾ തന്നെ ദുർബലമായ നമ്മുടെ ആരോഗ്യ സംവ...
പി കെ ശിവദാസ് പകർത്തെഴുത്തില്ലാത്ത പുസ്തകം.
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

പി കെ ശിവദാസ് പകർത്തെഴുത്തില്ലാത്ത പുസ്തകം.

    ധാരാളം അഭിമുഖങ്ങൾ പല മാധ്യമങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള പത്രപ്രവർത്തകനായിരുന്നു പി കെ ശിവദാസ്. ദേശീയതലത്തിലും പ്രാദേശികതലത്തിലും നിരവധി വ്യക്തിത്വങ്ങൾ പി കെ ശിവദാസുമായുള്ള അഭിമുഖങ്ങളിലൂടെ മനസുതുറന്നിട്ടുണ്ട് . രാഷ്ട്രീയം പങ്കു വച്ചിട്ടുണ്ട്. പരിഭാഷ സാഹിത്യത്തെ അതിന്റെ ഏകാത്മകതയിൽ നിന്നുകൊണ്ടുതന്നെ അർത്ഥവ്യതിയാനങ്ങൾ ഇല്ലാതെ പകർന്നു നൽകുന്ന ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതത്തിൽ മാധ്യമങ്ങൾ പലതും തട്ടകങ്ങളായെങ്കിലും എഴുത്താണ് അവസാന ഇടമെന്നുകണ്ടെത്തുന്നതാണ് അദ്ദേഹം മൊഴിമാറ്റം ചെയ്ത പുസ്തകങ്ങൾ. പരിസ്ഥിതി -സാംസ്ക്കാരിക രംഗത്തു നിറഞ്ഞു നിന്ന പി കെ ശിവദാസിൻ്റെ ദേഹവിയോഗം  തികച്ചും അപ്രതീക്ഷിതമായിരുന്നു.    പ്രതിപക്ഷത്തിനു വേണ്ടി പരിസ്ഥിതി പ്രവർത്തകനായ അനിൽ സി.പള്ളിക്കൽ ഈ കൂടിക്കാഴ്ച നടത്തിയത് 'ശിവദാസൻ മാഷ് ' എന്ന് ഏറെ അടുപ്പമുള്ളവർ വിളിക്കുന്ന അദ്ദേഹത്തിൻ്റെ മരണ യാത്...
അമിത് ഷായുടെ  ‘രാഷ്ട്രീയ  ക്വറന്റൈൻ’
Featured News, ദേശീയം, രാഷ്ട്രീയം

അമിത് ഷായുടെ ‘രാഷ്ട്രീയ ക്വറന്റൈൻ’

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ മിസ്സിങ്ങാണ്. അതോ രാഷ്ട്രീയ ക്വറന്റയിനിലോ? രാജ്യവും ലോകവും അതിന്റെ കടന്നുപോക്കിൽ ഏറ്റവും വലിയ പ്രതിസന്ധിയെയോ ഭയത്തെയോ നേരിടുമ്പോൾ ഇന്ത്യ ആഭ്യന്തര മന്ത്രിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ എന്നനിലയിലായി കാര്യങ്ങൾ. കൊറോണ നാളുകൾക്കു മുൻപ് സി എ ബി പ്രതിഷേധത്തിലും കാശ്മീർ പ്രശ്നത്തിലും എല്ലാം തകർത്തടിയ അമിത്ഷാ എന്തുകൊണ്ട് മൗനം പാലിക്കുന്നു? ഒരു പക്ഷെ പ്രധാന്മന്ത്രിയെക്കാൾ അധികാരം വീണ്ടുകിട്ടിയെന്നു ഇന്ത്യക്കാർ വിശ്വസിച്ച സ്വയം പ്രഖ്യാപിത ചാണക്യൻ രാജ്യത്തിൻറെ ഈ സന്ദിഗ്ദ്ധ ഘട്ടത്തിൽ മിണ്ടാത്തതെന്തുകൊണ്ട്? കുടുംബത്തിലെ തലമൂത്ത കാരണവരായ മോഡി ജനങ്ങളുടെ രക്ഷിതാവായി ഇറങ്ങട്ടെ, കുറേകൂടി കടുത്ത സ്വഭാവമുള്ള അനിയൻ മറ്റുകാര്യങ്ങളിൽ വ്യാപൃതനാവട്ടെ എന്ന ബിജെ പി യുടെ പൊളിറ്റിക്കൽ സ്ട്രാറ്റജിയുടെ ഭാഗമായാണ് അമിത് ഷാ മൗനം പാലിക്കുന്നെതെന്ന വ്യാഖ്യാനം രാഷ്ട്രീയ വിശകലനക്കാരിൽ നിന്നു...
‘കൊറോണാകാലത്തെ ഇന്ത്യ’ മോഡിക്ക് നന്ദിപറയാം ;  ആർ. സുരേഷ് കുമാർ എഴുതുന്നു.
Featured News, ആരോഗ്യം, രാഷ്ട്രീയം, വാര്‍ത്ത

‘കൊറോണാകാലത്തെ ഇന്ത്യ’ മോഡിക്ക് നന്ദിപറയാം ; ആർ. സുരേഷ് കുമാർ എഴുതുന്നു.

ആർ.സുരേഷ് കുമാർ കടുത്ത വിമർശകർക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി രേഖപ്പെടുത്താൻ ചില അവസരങ്ങളെങ്കിലും ലഭിക്കുമെന്ന് ബോധ്യമായി. ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട് വ്യാപരിക്കുന്ന കൊറോണാവൈറസ് ആണ് അത്തരം ഒരവസരം നൽകിയിരിക്കുന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടക്കം കുറിച്ച വൈറസ് വ്യാപനത്തിന്റെ ആഘാതശേഷിയെക്കുറിച്ച് ലോക രാഷ്ട്രങ്ങൾക്ക് ഒരു ധാരണയും ലഭിച്ചിരുന്നില്ല. ആദ്യം പകച്ചുപോയ ചൈന പിന്നീട് സർവവിധ സന്നാഹവുമായി അതിനെ നേരിടുന്നത് ലോകം കണ്ടു. കൊറോണ വൈറസ് ഡിസീസ് 2019 (കൊവിഡ് 19) എന്ന പേര് ലഭിച്ച രോഗബാധിതരായ ആയിരങ്ങളെ ചികിത്സിക്കുന്നതിന് പ്രത്യേക താൽക്കാലിക ആശുപ്രതികൾ ദിവസങ്ങൾക്കകം സ്ഥാപിച്ചുകൊണ്ട് ചൈന നടത്തിയ നീക്കങ്ങൾ അമ്പരപ്പോടെയാണ് ലോകം വീക്ഷിച്ചത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയ അവർ ലോക് ഡൗൺ എന്ന തന്ത്രം കർക്കശമായി നടപ്പിലാക്കി. മരണസംഖ്യ ഉയർന്നു കൊണ്ടിരുന്ന ചൈനയെ യൂറോപ്പിലെയ...
രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ  ശക്തമാകേണ്ടതുണ്ട്
Featured News, രാഷ്ട്രീയം, വാര്‍ത്ത

രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ ശക്തമാകേണ്ടതുണ്ട്

ലോകം മുഴുവൻ ഭീതിയുടെ ചിറകു വിടർത്തിയാണ് കോവിഡ് 19 എന്ന വൈറസ് അതിന്റെ മരണയാത്ര നടത്തുന്നത്. വലിയ ജീവിതനിലവാരത്തിലുള്ളവരെന്നു നമ്മൾ പഠിച്ചുവച്ചിട്ടുള്ള ചൈനയും ഇറ്റലിയും എന്തിനു സാക്ഷാൽ യു എസ് പോലും പകച്ചുനില്ക്കുകയോ കീഴടങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ. ഇന്ത്യയുടെ സ്ഥിതിയും അത്ര മെച്ചമെന്നു കരുതാൻ കഴിയില്ല. വൈറസ് പ്രതിരോധത്തിനുള്ള ഒരേ ഒരു മാർഗ്ഗം നിലവിൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് നമ്മുടെ ആരോരോഗ്യ പ്രവർത്തകരും പ്രധാനമന്ത്രിയുൾപ്പടെ കേന്ദ്ര സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായുള്ളവരും ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുമ്പോഴും പലരും ഇതിന്റെ യാഥാർത്ഥ്യത്തെ മനസിലാക്കാതെയാണിപ്പോഴും ഇടപെടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യൂ ആഘോഷമാകുവാൻ തലേദിവസം നമ്മുടെ നിരത്തുകളിൽ ഉണ്ടായ ആൾക്കൂട്ടം മുതൽ കർഫ്യു വിനുശേഷം ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യുവാൻ പാത്രം തമ്മിലടിച്ചെങ...
അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

ആർ. സുരേഷ് കുമാർ. ഡൽഹിയിൽ കലാപം നിയന്ത്രിക്കാനായി നടപടികൾ കൈക്കൊള്ളാത്ത ഭരണ സംവിധാനത്തെയും പോലീസിനെയും രൂക്ഷമായ ഭാഷകൊണ്ട് നേരിട്ട ഡൽഹി ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസ് മുരളീധർ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. അർധരാത്രിയിൽ സിറ്റിംഗ് നടത്തിക്കൊണ്ട് ഒരു ന്യായാധിപൻ നിയമവിധേയമാർഗത്തിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന് സാധ്യതകൾ പലതാണെന്ന് ബോധ്യപ്പെടുത്തി. പിറ്റേന്നാൾ പകൽ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റ് പൊള്ളിയവർ അന്നേ ദിവസം അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് സ്വയം തടിതപ്പി. ഇതിനിടയിൽ കലാപകാരികളുടെ പിടിയിൽ നിന്ന് ഡൽഹി മോചിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സ്വിച്ചിട്ടതുപോലെ കലാപം നിന്നതും ജസ്റ്റിസ് മുരളീധറിന്റെ നീതിയുടെ ചാട്ടവാർ പ്രഹരം അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്നതു കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല. മതനിരപേക്ഷ ജനാധിപത്യറിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭാ...
ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും

ഒക്ടോബർ 2019, യൂറോപ്യൻ പാർലമെന്റിലെ 23 അംഗങ്ങൾ കശ്മീർ സന്ദർശിച്ചു, ഇന്ത്യൻ സർക്കാർ പ്രദേശത്തിന്റെ പ്രത്യേക സ്വയംഭരണ പദവി നീക്കം ചെയ്ത് രണ്ട് മാസത്തിന് ശേഷം ഇവരിൽ ഭൂരിഭാഗവും ഫ്രാൻസിന്റെ നാഷണൽ റാലി (മുൻ നാഷണൽ ഫ്രണ്ട്), ജർമ്മനിയുടെ ആൾട്ടർനേറ്റീവ് ഫോർ ഡച്ച്‌ഷ്ലാൻഡ് (അഫ്ഡി) എന്നിവയുൾപ്പെടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടേതാണെന്ന് വെളിപ്പെടുത്തിയതോടെ ഈ യാത്ര വിവാദത്തിന് കാരണമായി. ഈ സന്ദർശകരുടെ അഫിലിയേഷനുകൾ മാത്രമല്ല ശ്രദ്ധ ആകർഷിച്ചത്: വിദേശ മാധ്യമപ്രവർത്തകർക്കും ആഭ്യന്തര രാഷ്ട്രീയക്കാർക്കും ഈ മേഖലയിലേക്ക് പ്രവേശനം നിരോധിച്ചിട്ടും എം‌ഇ‌പിമാർക്ക് കശ്മീരിലേക്ക് പ്രവേശനം നൽകിയിരുന്നു, കൂടാതെ ഇന്ത്യൻ ഭരണത്തിലുള്ള സർക്കാർ ഓഗസ്റ്റ് മുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയിരുന്നുവന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേയും യൂറോപ്പിലേയും തീവ്ര വലതുപക്ഷങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ ഏറ്റവും...