Wednesday, October 21

Tag: Rahul Gandhi

ദേശീയം, വാര്‍ത്ത

മോദിയുടെ യു ട്യൂബിലെ ഡിസ് ലൈക്ക് ഓപ്ഷൻ നീക്കിയതിനെതിരെ പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു ട്യൂബിലെ ഡിസ്ലൈക്ക് ഓപ്ഷൻ നീക്കിയതിനെതിരെ പ്രതിപക്ഷം. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്തി'ൻ്റെ യു ട്യൂബിലെ ഡിസ്ലൈക്ക് ഓപ്‌ഷനാണ് നീക്കം ചെയ്തത്. ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകുവെന്നും സര്‍ക്കാരിനെതിരയാ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് 19 വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷമാണ് മന്‍ കി ബാത്തിനെതിരായ ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്. പ്രസംഗം ലൈക്ക് ചെയ്യാന്‍ അണികള്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ബി.ജെ.പി ചാനലില്‍ പോലും ലൈക്ക് നാല് ലക്ഷം കടന്നത്. എന്നിട്...
സോണിയയെ മാറ്റണമെന്ന് നേതാക്കൾ കത്തയച്ചത് ക്രൂരമെന്നു നേതാക്കൾ ; കോൺഗ്രസിൽ കത്തുവിവാദം കൊഴുക്കുന്നു
ദേശീയം, വാര്‍ത്ത

സോണിയയെ മാറ്റണമെന്ന് നേതാക്കൾ കത്തയച്ചത് ക്രൂരമെന്നു നേതാക്കൾ ; കോൺഗ്രസിൽ കത്തുവിവാദം കൊഴുക്കുന്നു

പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ടു മുതിർന്ന നേതാക്കൾ കത്തയച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം കൊഴുക്കുകയാണ്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധി തന്നെ രംഗത്തു വന്നുകഴിഞ്ഞു. അമ്മയ്ക്ക് സുഖമില്ലാതിരിക്കുന്ന സാഹചര്യത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതെന്തിനാണെന്നാണ് രാഹുല്‍ ചോദിക്കുന്നത്. കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്ത് കോണ്‍ഗ്രസിനകത്ത് ഭിന്നതയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കത്തയച്ച ഈ 23 നേതാക്കളല്ല കോണ്‍ഗ്രസ് ന്നെ കാര്യം ഓര്‍ക്കണം എന...
കോൺഗ്രസിലെ കുടുംബവാഴ്ചയവസാനിപ്പിക്കാൻ രാഹുലും പ്രിയങ്കയും
ദേശീയം, വാര്‍ത്ത

കോൺഗ്രസിലെ കുടുംബവാഴ്ചയവസാനിപ്പിക്കാൻ രാഹുലും പ്രിയങ്കയും

കോൺഗ്രെസ്സിനുള്ളിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും പാർട്ടി നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ തീരുമാനം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. 'കുടുംബത്തിൽനിന്നും ഞങ്ങൾ രണ്ടുപേരും അധ്യക്ഷ പദം ഏല്‍ക്കേണ്ട എന്നാണ് രാഹുല്‍ പറഞ്ഞത്. അതിനോട് ഞാനും പൂര്‍ണമായും യോജിക്കുന്നു പാര്‍ട്ടിക്ക് അതിന്റെ പുതിയ ദിശാബോധം കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' പ്രിയങ്ക പറഞ്ഞു. 'ഭാവിയിലെ ഇന്ത്യ' എന്ന വിഷയത്തില്‍ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പ്രസ്ഥാനത്തിന് വേണ്ടി പ്രവര...
മോദിക്ക് ബദലാകാൻ രാഹുലിന് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി രാമചന്ദ്ര ഗുഹ
ദേശീയം, വാര്‍ത്ത, വീക്ഷണം

മോദിക്ക് ബദലാകാൻ രാഹുലിന് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി രാമചന്ദ്ര ഗുഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി രാഹുൽ ഗാന്ധിക്ക് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി വിഖ്യാത ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍നിന്നും രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന അഞ്ച് തടസ്സങ്ങൾ ഉള്ളതായി അദ്ദേഹം എന്‍. ഡി. ടി വിയില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നു. രാഹുല്‍ ഗാന്ധി 16 വർഷമായി പൊതുജീവിതം നയിക്കുകയാണെങ്കിലും അദ്ദേഹത്തിന് സ്വായത്തമാക്കാൻ കഴിയാത്ത അഞ്ച് സ്വഭാവവിശേഷങ്ങളെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലിൽ വ്യക്തമാകുന്നുവെന്നു രാമചന്ദ്ര ഗുഹ വെളിപ്പെടുത്തുന്നു. മുഖ്യകാരങ്ങളിലൊന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുത്ത തെറ്റായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ലെന്ന് വ്യക്തമാക്കുന്നു. രണ്ടാമതായി, അദ്ദേഹം പൊതുവെ സാധാരണക്കാരന് അന്യമായ ശൈലിയിലുള്ള പ്രസംഗശൈലിയാണ്,...
ഗുജറാത്തിൽ ഒ ബി സി രാഷ്ട്രീയത്തിന് കീഴടങ്ങാൻ തീരുമാനിച്ച് കോൺഗ്രസ്
Featured News, ദേശീയം, രാഷ്ട്രീയം

ഗുജറാത്തിൽ ഒ ബി സി രാഷ്ട്രീയത്തിന് കീഴടങ്ങാൻ തീരുമാനിച്ച് കോൺഗ്രസ്

  ഗുജറാത്തിൽ ജാതിക്കാർഡ് ഇറക്കിക്കളിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. നിലവിലെ പാർട്ടി താത്കാലിക ഉത്തരവാദിത്വമുള്ള രാജീവ് സതവിന്റെ ശുപാർശപ്രകാരം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഹാർദ്ദിക്ക് പട്ടേൽ എന്ന ഒ.ബി സി ഫയർബ്രാൻറ്റ് ലീഡറെ നേതൃസ്ഥാനത്തേക്ക് ഉയർത്താനുള്ള തീരുമാനം പത്ത് ദിവസം മുമ്പ് എടുത്തതായി അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംസ്ഥാന നേതാക്കളെ ഇത് അറിയിച്ചിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ പോലും അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദാബാദ് ജില്ലയിലെ വിരാംഗാമിൽ നിന്നുള്ള പട്ടേൽ 2015 ലെ ഗുജറാത്തിൽ പട്ടിദാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിക്കൊണ്ടാണ് ദേശീയ ശ്രദ്ധ ആകർഷിച്ചത്. പട്ടിദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി‌എ‌എസ്) കീഴിൽ സമുദായത്തിന് ഒബിസി സംവരണം വേണമെന്ന ആവശ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം അദ്ദേഹത്തി...
കർഷകർക്കും തൊഴിലാളികൾക്കും കേന്ദ്ര സർക്കാർ നേരിട്ട് പണമെത്തിക്കണം ; പാക്കേജിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ദേശീയം, വാര്‍ത്ത

കർഷകർക്കും തൊഴിലാളികൾക്കും കേന്ദ്ര സർക്കാർ നേരിട്ട് പണമെത്തിക്കണം ; പാക്കേജിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം എത്തിച്ചെങ്കിൽ മാത്രമേ പദ്ധതി ഫലപ്രദമാവുകയുള്ളൂ. അവരുടെ കൈകളില്‍ പണമില്ലാത്തതാണ് പ്രശ്‌നം. രാജ്യത്താകമാനം കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രവർത്തനം മൂലമാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആകുലപ്പെടരുത്. താന്‍ പറയുന്നത് രാഷ്ട്രീയത്തിന് അതീതമായിട്ടാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. വളരെ കരുതലോടെ തന്നെയാവണം 52 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ന...
‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ

കാർഷിക മേഖലയിൽ ഉണർവ്വുണ്ടാക്കുന്ന സമഗ്രപദ്ധതികളിലൂടെ സമ്പദ്‌രംഗത്ത് ഉണർവ്വുണ്ടാക്കാൻ ശ്രമിക്കണമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഫേസ് ബുക്ക് സംവാദത്തിലാണ് രഘുറാം രാജൻ ഈ നിർദ്ദേശം പങ്കുവെച്ചത്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടുകൊണ്ട് രാഹുൽ നടത്തുന്ന പരമ്പരയുടെ ആദ്യപരിപാടിയായാണ് രഘുറാം രാജനുമായുള്ള ചർച്ച. മികച്ച സാമൂഹിക സൗഹാർദ്ദത്തിനുള്ള അന്തരീക്ഷം നിലനിർത്തുകയാണ് കോവിഡ് പ്രതിസന്ധിയിൽ കരകയറാനുള്ള ഏക മാർഗമെന്ന് വിദ്വേഷത്തിന്റെ രാഷ്ട്രീയസാഹചര്യം തുടർന്നാൽ വികസനം സാധ്യമാകുമോ എന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി രഘുറാം രാജൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ വീടുകളെ വിഭജിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. യു എസ് പോലുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത ജാതി വിവേചന...
പ്രകാശം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെതിരെ രാഹുൽ ഗാന്ധിയുടെ പരിഹാസം
ദേശീയം, വാര്‍ത്ത

പ്രകാശം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെതിരെ രാഹുൽ ഗാന്ധിയുടെ പരിഹാസം

കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ടമായി ഏപ്രിൽ 5 ഞായറാഴ്ച രാത്രി വിളക്കുകൾ അണച്ച് പുതിയ പ്രകാശം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെതിരെ രാഹുൽ ഗാന്ധിയുടെ പരിഹാസം. കയ്യടിച്ചതുകൊണ്ടോ ആകാശത്തു പ്രകാശം തെളിച്ചതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് രാഹുൽ പറഞ്ഞത് രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടാതെ വിളക്ക് കത്തിക്കാൻ പറഞ്ഞ മോദിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷത്തുനിന്നും വലിയ വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ ഇന്നാണ് ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയതു കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഏപ്രിൽ അഞ്ചിന് വിളക്ക് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ലോക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പല നിർണായക തിരുമാനങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അതിനിടെയാണ് രാജ്യത്തെ 130 കോടി ജനങ്ങളും ഞായറാഴ്ച കൊ...
രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ  ശക്തമാകേണ്ടതുണ്ട്
Featured News, രാഷ്ട്രീയം, വാര്‍ത്ത

രാഷ്ട്രീയം കളിക്കേണ്ട കാലമല്ല കേന്ദ്ര ഇടപെടൽ ക്ഷേമകാര്യങ്ങളിൽ ശക്തമാകേണ്ടതുണ്ട്

ലോകം മുഴുവൻ ഭീതിയുടെ ചിറകു വിടർത്തിയാണ് കോവിഡ് 19 എന്ന വൈറസ് അതിന്റെ മരണയാത്ര നടത്തുന്നത്. വലിയ ജീവിതനിലവാരത്തിലുള്ളവരെന്നു നമ്മൾ പഠിച്ചുവച്ചിട്ടുള്ള ചൈനയും ഇറ്റലിയും എന്തിനു സാക്ഷാൽ യു എസ് പോലും പകച്ചുനില്ക്കുകയോ കീഴടങ്ങിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ. ഇന്ത്യയുടെ സ്ഥിതിയും അത്ര മെച്ചമെന്നു കരുതാൻ കഴിയില്ല. വൈറസ് പ്രതിരോധത്തിനുള്ള ഒരേ ഒരു മാർഗ്ഗം നിലവിൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് നമ്മുടെ ആരോരോഗ്യ പ്രവർത്തകരും പ്രധാനമന്ത്രിയുൾപ്പടെ കേന്ദ്ര സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായുള്ളവരും ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുമ്പോഴും പലരും ഇതിന്റെ യാഥാർത്ഥ്യത്തെ മനസിലാക്കാതെയാണിപ്പോഴും ഇടപെടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യൂ ആഘോഷമാകുവാൻ തലേദിവസം നമ്മുടെ നിരത്തുകളിൽ ഉണ്ടായ ആൾക്കൂട്ടം മുതൽ കർഫ്യു വിനുശേഷം ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യുവാൻ പാത്രം തമ്മിലടിച്ചെങ...
മാസ്കുകളും വെന്റിലേറ്ററുകളും കയറ്റുമതി ചെയ്തതിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി
ദേശീയം, വാര്‍ത്ത

മാസ്കുകളും വെന്റിലേറ്ററുകളും കയറ്റുമതി ചെയ്തതിനെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പാളിച്ചകൾക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ കേന്ദ്രം ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഹുൽ ഗാന്ധി രംഗത്തുവന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു. ‘രാജ്യത്തുനിന്നും വെന്റിലേറ്റര്‍, മാസ്‌ക് ഇവയുടെ കയറ്റുമതി നടത്താന്‍ മാര്‍ച്ച് 19വരെ അനുവാദം കൊടുത്തു, നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നോ?. ഏത് തരം ശക്തികളാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണോ?’, രാഹുല്‍ ഗാന്ധി ചോദിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കേണ്ട കേന്ദ്രസർക്കാർ അലംഭാവത്തിനെതിരെ വലിയ വിമർശനങ്ങളാണ് ര...