Monday, October 26

Tag: delhi

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വീടിനു നേരെ ആക്രമണം
ദേശീയം, വാര്‍ത്ത

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വീടിനു നേരെ ആക്രമണം

കോൺഗ്രസ് ഉന്നത നേതാവിന്റെ വീടിനു നേരെ ആക്രമണം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. നാല് പേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷന് സമീപം ഹൂമയൂണ്‍ റോഡിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരന് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഓഫീസില്‍നിന്ന് ഫയലുകളും രേഖകളും മോഷണം പോയെന്നും അധീര്‍ രഞ്ജന്‍ ചൗധരിയുടെ പി.എ. പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

ആർ. സുരേഷ് കുമാർ. ഡൽഹിയിൽ കലാപം നിയന്ത്രിക്കാനായി നടപടികൾ കൈക്കൊള്ളാത്ത ഭരണ സംവിധാനത്തെയും പോലീസിനെയും രൂക്ഷമായ ഭാഷകൊണ്ട് നേരിട്ട ഡൽഹി ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസ് മുരളീധർ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. അർധരാത്രിയിൽ സിറ്റിംഗ് നടത്തിക്കൊണ്ട് ഒരു ന്യായാധിപൻ നിയമവിധേയമാർഗത്തിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന് സാധ്യതകൾ പലതാണെന്ന് ബോധ്യപ്പെടുത്തി. പിറ്റേന്നാൾ പകൽ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റ് പൊള്ളിയവർ അന്നേ ദിവസം അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് സ്വയം തടിതപ്പി. ഇതിനിടയിൽ കലാപകാരികളുടെ പിടിയിൽ നിന്ന് ഡൽഹി മോചിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സ്വിച്ചിട്ടതുപോലെ കലാപം നിന്നതും ജസ്റ്റിസ് മുരളീധറിന്റെ നീതിയുടെ ചാട്ടവാർ പ്രഹരം അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്നതു കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല. മതനിരപേക്ഷ ജനാധിപത്യറിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭാ...
ഗുജറാത്തും ഡൽഹിയും ഭരണകൂടം നിശബ്ദമായതിന് സമാനമായ തെളിവുകൾ
ദേശീയം, രാഷ്ട്രീയം

ഗുജറാത്തും ഡൽഹിയും ഭരണകൂടം നിശബ്ദമായതിന് സമാനമായ തെളിവുകൾ

രാജ്യസഭാ എംപിയും ശിരോമണി അകാലിദൾ നേതാവുമായ നരേഷ് ഗുജ്‌റാൽ ദില്ലി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിന് ഒരു കത്ത് കഴിഞ്ഞദിവസം കൊടുത്തിരുന്നു.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എന്നിവർക്കും അതിന്റെ പകർപ്പ് ലഭ്യമാക്കി. കഴിഞ്ഞ രാത്രി 11.30 ഓടെ, അദ്ദേഹവും മറ്റ് 15 മുസ്‌ലിംകളും മൗജ്പൂരിലെ ഗോണ്ട ചൗക്കിനടുത്തുള്ള ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തുനിന്നുള്ള അക്രമികളായ ജനക്കൂട്ടം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയാണെന്നും ഒരു പരിചയക്കാരനിൽനിന്ന് എനിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഞാൻ ഉടൻ 100 ൽ വിളിച്ചു പരാതി രേഖപ്പെടുത്തുകയും എന്നെ വിളിച്ചയാളിന്റെ ഫോൺ നമ്പർ പോലീസ് ഉദ്യോഗസ്ഥന് നൽകുകയുമുണ്ടായി. സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥ ഞാൻ അവരോടു വിശദീകരിച്ചു, ഞാൻ പാർലമെന്റ് അംഗമാണെന്ന് ആ ഓപ്പറേറ്ററോട് പറഞ്ഞു. രാത്രി 11.43 ന് റഫറൻസ് നമ്പർ 946603 നൊപ്പം എന്റെ പരാതി...
ഇനിയും ഈ ചാണക്യനെന്ന വിളിയൊന്നു അവസാനിപ്പിച്ചുകൂടെ ; തന്ത്രങ്ങൾ പിഴയ്ക്കുന്ന അമിത്ഷാ
Featured News, ദേശീയം, രാഷ്ട്രീയം

ഇനിയും ഈ ചാണക്യനെന്ന വിളിയൊന്നു അവസാനിപ്പിച്ചുകൂടെ ; തന്ത്രങ്ങൾ പിഴയ്ക്കുന്ന അമിത്ഷാ

നരേന്ദ്ര മോദിക്കുശേഷം പരമാവധി അധികാരം പ്രയോഗിച്ചുകൊണ്ട് മന്ത്രിസഭയിലെ ശക്തികേന്ദ്രമായ മാറിയ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി പലരും പറഞ്ഞ അമിത്ഷായ്ക് വീണ്ടും കണക്കുകൾ പിഴയ്ക്കുകയാണ്. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിലെ മോശം ആഭ്യന്തരമന്ത്രിയെന്ന നിലയിലായിരിക്കും ഷാ എന്ന അഡ്മിനിസ്ട്രേറ്ററെ ഇനി അടയാളപ്പെടുത്താൻ പോകുന്നത്. ദില്ലിയിലെ കലാപങ്ങൾ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള ഷായുടെ കഴിവിനെ ചോദ്യം ചെയ്യുന്നു. അല്ലെങ്കിൽ അദ്ദേഹം ഹിന്ദു ദേശീയവാദികളുടെ നായകനായി വളരുക മാത്രമായിരിക്കും  ലക്‌ഷ്യം എന്നും ചിന്തിക്കാവുന്നതാണ്. ദില്ലിയിലെ  കലാപം ചില ഭാരതീയ ജനതാ പാർട്ടി നേതാക്കളുടെ പ്രകോപനമാണോ അതോ ഭീം ആർമി-പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇവയുടെ ഗൂഢാലോചനയാണോ അതോ രണ്ടും കൂടിയാണോ എന്നത് തത്കാലം മാറ്റിവയ്ക്കാം. ഇത് ഹിന്ദുക്കൾ ആരംഭിച്ചതാണോ അതോ മുസ്ലീങ്ങളാണോ എന്നും ബിജെപിയുടെ കപിൽ മിശ്രയാണോ, ...
കലക്കവെള്ളത്തിൽ മീൻ പിടിച്ചവരിൽ ആം ആദ്മിയും കൗൺസിലർ താഹിർ ഹുസൈനെതിരെയുള്ള  ആരോപണം ശക്തമാകുന്നു.
ദേശീയം

കലക്കവെള്ളത്തിൽ മീൻ പിടിച്ചവരിൽ ആം ആദ്മിയും കൗൺസിലർ താഹിർ ഹുസൈനെതിരെയുള്ള ആരോപണം ശക്തമാകുന്നു.

വടക്കുകിഴക്കൻ ദില്ലിയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ, ആം ആദ്മി പാർട്ടി  കൗൺസിലർ താഹിർ ഹുസൈൻ കലാപത്തിൽ സജീവ പങ്കുവഹിച്ചുവെന്ന ആരോപണം ശക്തമാകുന്നു. നോർത്ത് ഈസ്റ്റ് ദില്ലി ലോക്സഭാ മണ്ഡലത്തിൽ വരുന്ന മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഈസ്റ്റ് ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ നെഹ്‌റു വിഹാറിലെ വാർഡ് 59 ന്റെ ആം ആദ്മി കോർപ്പറേറ്ററാണ് താഹിർ ഹുസ്സൈൻ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച സീ ന്യൂസിന്റെ സംഘമാണ് അക്രമത്തിന് ഉത്തരവാദി ഹുസൈനാണെന്ന് ആളുകൾ പറയുനതായി റിപ്പോർട്ട് ചെയ്യുന്നത് . ധാരാളം ആയുധങ്ങളും മറ്റ് വസ്തുക്കളും താഹിർ ഹുസൈന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതായും നൂറുകണക്കിന് കലാപകാരികൾ അദ്ദേഹത്തിന്റെ സ്ഥലത്ത് ഒത്തുകൂടിയതായും മറ്റ് ആളുകളുടെ വീടുകളിൽ കല്ലും പെട്രോൾ ബോംബും എറിഞ്ഞതായും ആളുകൾ സീ ന്യൂസിനോട് പറഞ്ഞു. ഇയാളുടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് നിരവധി റൗണ്ട് ബുള്ളറ്റുകളും പ്രയോഗിച്ചതായി ചിലർ പറഞ്ഞ...
ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം
Featured News, ദേശീയം, രാഷ്ട്രീയം

ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

ആർ. സുരേഷ് കുമാർ. സമ്പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻവിജയം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ ആശങ്കയോടെ കാണുന്ന ജനാധിപത്യ പ്രേമികൾക്ക് വലിയൊരാശ്വാസം പ്രദാനം ചെയ്തിരിക്കുന്നു. ഈ വിജയത്തിന്റെ പകിട്ട് വർധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷി വിജയത്തിന് വേണ്ടി പയറ്റിയ എല്ലാ വിധ അടവുകളെയും മറികടക്കാൻ കഴിഞ്ഞു എന്നതിനാലാണ്. അധികാരം, പണം, മതം, വർഗീയത, വിദ്വേഷപ്രചാരണം, ഭീഷണി എന്നിവയെല്ലാം തരാതരം പോലെ പ്രയോഗിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർട്ടിപ്രസിഡന്റ്, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ, ഓരോ വീട്ടിലുമെത്തുന്ന തരത്തിൽ എം.പി.മാർ എന്നിവരൊക്കെ പരമാവധി വിഭാഗീയമായ വോട്ടു കേന്ദ്രീകരണമുണ്ടാക്കാൻ കഴിയുന്ന പ്രചാരണതന്ത്രങ്ങളാണ് സ്വീകരിച്ചത്. ഡൽഹിയുടെ വികസനമെന്ന തെരഞ്ഞെടുപ്പ് ചർച്ചാവിഷയത്തെ വഴി തിരിച്ച് വിട്ട് വിവാദങ്ങൾ നിറഞ്ഞ പൗരത്വം പോലുള്ള വിഷയങ്ങള...
സാമ്പത്തികപ്രതിസന്ധിയുടെ ഇര ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ
ദേശീയം, വാര്‍ത്ത

സാമ്പത്തികപ്രതിസന്ധിയുടെ ഇര ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി കനക്കുമ്പോൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ആത്മഹത്യകളും വ്യാപകമാവുകയാണു. കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്‍പില്‍ ചാടി യുവാവ് ജീവനൊടുക്കി. അധികം വൈകാതെ ഭാര്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനില്‍ രാവിലെ 11.30നാണ് സംഭവം. ഡൽഹിയിൽ സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന തമിഴ് നാട്ടുകാരനായ 33കാരനാണ് കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്നിൽ ചാടിമരിച്ചത്. സുരക്ഷാ ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് 30കാരിയായ ഭാര്യയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ നോ...
ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി
ദേശീയം, വാര്‍ത്ത

ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി

അനധികൃതകുടിയേറ്റമെന്ന പേരിൽ രാജ്യത്തെ ജനങ്ങളെ തരം തിരിച്ച് പുറത്താക്കുന്ന ബി ജെ പി സർക്കാരിൻ്റെ ശ്രമങ്ങൾ വിപുലീകരിക്കാനായി ഉപദേശവുമായി ബി ജി പി എം പി. അസമിലേതിനു സമാനമായി ഡല്‍ഹിയിലും എന്‍ ആര്‍ സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പൗരത്വ രജിസ്റ്റർ) വേണമെന്ന് ബി ജെ പി ഡൽഹി പ്രസിഡൻ്റും എം പിയുമായ മനോജ് തിവാരി. അസമിൽ നിന്നും 19. 06 ലക്ഷം പേർ അനധികൃതകുടിയേറ്റക്കാരാണെന്ന് കേന്ദ്രസർക്കാർ തീർപ്പിലെത്തിയിരുന്നു. ഇവരെല്ലാം ഇന്ത്യ പുറന്തള്ളണമെന്നാണു സർക്കാരിൻ്റെ നിലപാട്. ഇതിനു പിന്നാലെയാണു തിവാരി വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസമിലേതിനു സമാനമായ നടപടി വേണമെന്നും തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും തിവാരി പറഞ്ഞു. തലസ്ഥാനനഗരത്തിലെ സാഹചര്യം അതീവഗുരുതരമായിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍ ആര്‍ സി വേണ്ടത് അത്യാവശ്യമാണ്. ഇവിടെ താമസം ഉറപ്പിച്ചിരിക്കുന്ന ...
മോഷണക്കുറ്റം ആരോപിച്ച് കൗമാരക്കാരനെ തല്ലിക്കൊന്നു
ദേശീയം, വാര്‍ത്ത

മോഷണക്കുറ്റം ആരോപിച്ച് കൗമാരക്കാരനെ തല്ലിക്കൊന്നു

മോഷണക്കുറ്റം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു. വടക്ക് പടിഞ്ഞാറ് ദല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് വീട്ടില്‍നിന്നും മോഷണം നടത്തിയെന്ന് ആരോപിച്ചു കൌമാരക്കാരനെ തല്ലിക്കൊന്നത്. പ്രദേശവാസി തന്നെയായ കൗമാരക്കാരന്‍. ഗുരുതരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ‘വ്യാഴാഴ്ച രാത്രി ആദര്‍ശ് നഗര്‍ വില്ലേജിലെ ഒരു വീട്ടില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കവര്‍ച്ച നടത്താനെത്തിയ 16കാരനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു’ പൊലീസ് പറയുന്നു. സംഭവത്തില്‍ വീട്ടുടമസ്ഥനടക്കം ആറുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി
ദേശീയം, വാര്‍ത്ത

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി

ഡല്‍ഹിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം അനുവദിക്കണോ വേണ്ടയോ എന്നതൊക്കെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പെട്ട കാര്യമാണെന്നും പല ഘടകങ്ങളെ ആശ്രയിച്ചു തീരുമാനിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ഹര്‍ജി തള്ളിയത്. സ്ത്രീകള്‍ക്കു മാത്രം സൗജന്യം അനുവദിക്കുന്നത് വിവേചനം ആണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേലും ജസ്റ്റിസ് സി.ഹരിശങ്കറും ഉള്‍പ്പെട്ട ബെഞ്ച് പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനില്‍നിന്ന് 10,000 രൂപ പിഴയീടാക്കാനും നിര്‍ദേശിച്ചു. ബിപിന്‍ ബിഹാരി സിങ് എന്ന അഭിഭാഷകനാണ് ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ യാത്രാ വാഗ്ദാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതു. മെട്രോ ട്രെയിനില്‍ ഇപ...