Sunday, September 20

Tag: bjp

മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ; എം എൽ എ മാരെ റിസോർട്ടിലേക്കു മാറ്റി കോൺഗ്രസ്
ദേശീയം, വാര്‍ത്ത

മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ; എം എൽ എ മാരെ റിസോർട്ടിലേക്കു മാറ്റി കോൺഗ്രസ്

കർണാടകത്തിന് പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം തടഞ്ഞുകൊണ്ട് എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇടപെടൽ ശക്തമാക്കി. കൂറുമാറ്റം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നാല്, ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ എട്ട് എംഎല്‍എമാരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ചില ഭരണകക്ഷി എം എൽ എ മാരെ ബി ജെ പി കര്ണാടകത്തിലേക്കു മാറ്റി എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ടു എട്ട് എംഎല്‍എമാര്‍ മനേസറിലെ ഐടിസി മൗര്യ റിസോര്‍ട്ടില്‍ ബിജെപി നേതാക്കളുടെ ശ്രമഫലമായി എത്തിച്ചുവെന്നു കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരിൽ ചിലരെ പുലര്‍ച്ചെയോടെ ജിത്തു പട്‌വാരി, ജയ്‌വര്‍ധന്‍ സിങ് എന്നീ മന്ത്രിമാര്‍ എത്തി തട്...
ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം
Featured News, ദേശീയം, രാഷ്ട്രീയം

ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

ആർ. സുരേഷ് കുമാർ. സമ്പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻവിജയം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ ആശങ്കയോടെ കാണുന്ന ജനാധിപത്യ പ്രേമികൾക്ക് വലിയൊരാശ്വാസം പ്രദാനം ചെയ്തിരിക്കുന്നു. ഈ വിജയത്തിന്റെ പകിട്ട് വർധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷി വിജയത്തിന് വേണ്ടി പയറ്റിയ എല്ലാ വിധ അടവുകളെയും മറികടക്കാൻ കഴിഞ്ഞു എന്നതിനാലാണ്. അധികാരം, പണം, മതം, വർഗീയത, വിദ്വേഷപ്രചാരണം, ഭീഷണി എന്നിവയെല്ലാം തരാതരം പോലെ പ്രയോഗിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർട്ടിപ്രസിഡന്റ്, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ, ഓരോ വീട്ടിലുമെത്തുന്ന തരത്തിൽ എം.പി.മാർ എന്നിവരൊക്കെ പരമാവധി വിഭാഗീയമായ വോട്ടു കേന്ദ്രീകരണമുണ്ടാക്കാൻ കഴിയുന്ന പ്രചാരണതന്ത്രങ്ങളാണ് സ്വീകരിച്ചത്. ഡൽഹിയുടെ വികസനമെന്ന തെരഞ്ഞെടുപ്പ് ചർച്ചാവിഷയത്തെ വഴി തിരിച്ച് വിട്ട് വിവാദങ്ങൾ നിറഞ്ഞ പൗരത്വം പോലുള്ള വിഷയങ്ങള...
ഏകീകൃത സിവിൽ കോഡ്  പാർലമെന്റിൽ ഇന്ന് പ്രമേയം കൊണ്ടുവരുന്നതിന് ബി ജെ പി യിൽ തീരുമാനമായതായി  റിപ്പോർട്ട്
ദേശീയം, വാര്‍ത്ത

ഏകീകൃത സിവിൽ കോഡ് പാർലമെന്റിൽ ഇന്ന് പ്രമേയം കൊണ്ടുവരുന്നതിന് ബി ജെ പി യിൽ തീരുമാനമായതായി റിപ്പോർട്ട്

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി പാർലമെന്റിൽ ഇന്ന് പ്രമേയം കൊണ്ടുവരുന്നതിന് ബി ജെ പി യിൽ തീരുമാനം കൈക്കൊണ്ടതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യയിലെ പൗരൻമാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകൾ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിൽക്കാനും നിര്‍ദ്ദേശിച്ച് കഴിഞ്ഞ ദിവസം വൈകി പാര്‍ട്ടി വിപ്പ് നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽകോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ എന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. ശരീഅത്ത് നിയമവും സമാനമായ മറ്റു മതവിഭാഗങ്ങളുടെ നിയമങ്ങളും അസാധുവാക്കിക്കൊണ്ടു ഹിന്ദു സിവിൽ കൊണ്ടാണ് ബി ജെ പി കൊണ്ടുവരുന്നതെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ചില നീക്കങ്ങളും ബില്ല് അവ...
തക്കം കിട്ടിയാൽ നരേന്ദ്ര മോദി താജ് മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി
ദേശീയം, വാര്‍ത്ത

തക്കം കിട്ടിയാൽ നരേന്ദ്ര മോദി താജ് മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി

തക്കം കിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ‘മേക്ക് ഇന്‍ ഇന്ത്യ' എന്ന മുദ്രാവാക്യമാണ് നിരന്തരം ആവര്‍ത്തിക്കാറുള്ളത്. എന്നിട്ടും അദ്ദേഹത്തിനിതുവരെ ആഗ്രയിലോ മറ്റോ ഒരു ചെറിയ സംരംഭം ആരംഭിക്കാന്‍പോലും കഴിഞ്ഞിട്ടില്ല'. രാഹുല്‍ ഗാന്ധി പറഞ്ഞു 'എല്ലാം വിറ്റുതുലയ്ക്കാനെ അദ്ദേഹത്തിനറിയൂ. സൗകര്യമൊത്താൽ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ താജ്മഹലും വില്‍ക്കും’,. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ബി ജെ പിയുടെ പ്രധാന പണി കലാപാഹ്വാനം നടത്തുക എന്നതാണ്. രാഹുൽ പരിഹിസിച്ചു. നേരത്തെ ബജറ്റിനെയും രാഹുൽ വിമർശിച്ചിരുന്നു. ഇത്തവണത്തെ ബജറ്റ് പ്രസംഗം ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം. പക്ഷേ ഇതിൽ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇന്ന് രാജ്യം നേരിടുന്ന പ്രധാന ...
പൗരത്വജനസമ്പർക്കപരിപാടി  പഞ്ചായത്ത് പ്രസിഡന്റ് ഉത്‌ഘാടനം ചെയ്‌തെന്ന് ബി ജെ പി  വ്യാജവാർത്തയെ ചൊല്ലി  സംഘർഷം
കേരളം, വാര്‍ത്ത

പൗരത്വജനസമ്പർക്കപരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉത്‌ഘാടനം ചെയ്‌തെന്ന് ബി ജെ പി വ്യാജവാർത്തയെ ചൊല്ലി സംഘർഷം

പൗരത്വനിയമഭേദഗതിയെ പഞ്ചായത്ത് പ്രസിഡന്റ് അനുകൂലിച്ചെന്നു ബി ജെ പി വ്യാജവാർത്തയെച്ചൊല്ലി സംഘർഷം. പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള ജനസമ്പർക്കപരിപാടി സി പി ഐ കാരിയായ പഞ്ചായത്ത് പ്രസിഡന്റ് ഉത്‌ഘാടനം ചെയ്‌തെന്ന് വ്യാജവാർത്തയെച്ചൊല്ലി കൊല്ലം ചിതറയിലാണ് സംഘർഷമുണ്ടായത്. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബി ജെ പി രാജ്യവ്യാപകമായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു നടത്തിയ ജനനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടന പരിപാടിയായി ചിതറ പഞ്ചായത്ത് പ്രസിഡന്റായി ഉമൈബാ ബീവി യുടെ വീട് തെരഞ്ഞെടുക്കുകയായിരുന്നു. ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ബി ജെ പി പ്രവർത്തകർ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ 3 ബി ജെ പി പ്രാദേശിക നേതാക്കളാണ് വീട്ടിലെത്തിയത്. കാര്യമറിയാതെ ഉമൈബാ ബീവി ജനസമ്പർക്ക പരിപാടിയുടെ ലഘുലേഖ കൈ...
ബി ജെ പിക്ക് കനത്ത തിരിച്ചടി ; ഝാർഖണ്ഡിൽ പ്രതിപക്ഷ ‘മഹാസഖ്യം’ അധികാരത്തിലേക്ക്
ദേശീയം, വാര്‍ത്ത

ബി ജെ പിക്ക് കനത്ത തിരിച്ചടി ; ഝാർഖണ്ഡിൽ പ്രതിപക്ഷ ‘മഹാസഖ്യം’ അധികാരത്തിലേക്ക്

പ്രതിപക്ഷസഖ്യത്തിനു പ്രതീക്ഷയേകി ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പൂർത്തിയായി വരുമ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസും ജെഎംഎം ഉള്‍പ്പെട്ട മഹാസഖ്യം  ഭൂരിപക്ഷത്തിലേക്ക്  ആകെയുള്ള 81 സീറ്റില്‍ മഹാസഖ്യം 45 സീറ്റിലാണ് വിജയിച്ചത്. ബിജെപിക്ക് 27 സീറ്റില്‍ മാത്രമാണ് നേടാനായത്. 65 സീറ്റ് എന്ന ലക്ഷ്യത്തോടെ പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിനും ബിജെപിക്കും വൻ പരാജയമാണു നേരിടേണ്ടിവന്നത്. അപ്രതീക്ഷിതമായി ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും ജനവിധി തിരിച്ചടിയായി. മുന്‍മുഖ്യമന്ത്രി ബാബുലാന്‍ മറാന്‍ഡിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാല...
ഗോഡ്സെയെ വാഴ്ത്തിയ പ്രജ്ഞക്കെതിരെ കടുത്ത നടപടി
ദേശീയം, വാര്‍ത്ത

ഗോഡ്സെയെ വാഴ്ത്തിയ പ്രജ്ഞക്കെതിരെ കടുത്ത നടപടി

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് പാർലമെൻ്റിൽ വിശേഷിപ്പിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ കടുത്ത നടപടിയുമായി ബിജെപി. ഇതിന് പിന്നാലെ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കി. പ്രജ്ഞയുടെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ തന്നെ വാർത്തയായതോടെയാണു ബി ജെ പി പ്രതികരണവുമായി രംഗത്ത് വന്നത് പ്രജ്ഞയുടെ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും വെളിപ്പെടുത്തി. പ്രജ്ഞയുടെ പ്രസ്താവന അപലപനീയമാണ്. ഇത്തരം ആശയങ്ങളെയോ പ്രസ്താവനകളെയോ ബിജെപി ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. പ്രജ്ഞയെ ഈ സെഷനില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ ഘാതകനെ രാജ്യസ്നേഹിയും ഗാന്ധിയെ തീവ്രവാദിയാക്കുകയുമാണു ബി ജെ പി ചെയ്യുന്നതെന്ന് കോൺഗ്രസ്സ് ന...
നാണം കേട്ടു ദേവേന്ദ്ര ഫട്‌നാവിസ്; കച്ചവടങ്ങൾക്കൊടുവിൽ രാജി
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

നാണം കേട്ടു ദേവേന്ദ്ര ഫട്‌നാവിസ്; കച്ചവടങ്ങൾക്കൊടുവിൽ രാജി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചതിന് പിന്നാലെ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം നാളാണ് നാണം കെട്ടു ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചതു. നാളെ വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഫട്നാവിസ് രാജിവെച്ചത്. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ ഏഴരയോടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തത് രാഷ്ട്രീയവ...
രാഷ്ട്രീയത്തിൻ്റെ അധോലോക മുഖം
Featured News, ദേശീയം, രാഷ്ട്രീയം

രാഷ്ട്രീയത്തിൻ്റെ അധോലോക മുഖം

രാഷ്ട്രീയമെന്ന അധോലോക പ്രവർത്തനം അല്ലെങ്കിൽ അധികാര രാഷ്ട്രീയത്തിന്റെ അധോലോക മുഖമാണ് ഇന്ത്യൻ ജനാധിപത്യം സമീപ കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പൗരാവകാശം എങ്ങനെ നിഷേധിക്കാം എന്ന് തുടങ്ങാവുന്ന ഇത്തരം ചർച്ചകൾ ചെന്നെത്തുന്നത് ഒടുവിൽ അധികാരം നിലനിർത്തുവാൻ എന്ത് തരം മാർഗ്ഗമാണ് സ്വീകരിക്കേണ്ടത് എന്ന ചിന്തയിലാണ്, നമ്മുടേതെന്നല്ല ലോകത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ള എല്ലാ മനുഷ്യനിർമ്മിത നിയമ സംഹിതകൾക്കും ചില ദൗർബല്യങ്ങളുണ്ട് ലൂപ്പ് ഹോൾസ് എന്ന് നമ്മൾ വിളിക്കും ഈ സാധ്യതയാണ് കപട ചിന്താധാരയിലുള്ളവർ എന്നെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും മുൻപ് കർണാടകത്തിലും കഴിഞ്ഞവർഷം ഇതേ സമയം കേരളത്തിലും ഒക്കെ അത്തരം കളികളാണ് ബി ജെപി  നടത്തികൊണ്ടിരിക്കുന്നത്. അതെ ഇത് സത്യാനന്തര കാലമാണ്. ചൊൽക്കൊണ്ട രാഷ്ട്രീയ ചാണക്യന്മാർ ചാഞ്ഞു ചരിഞ്ഞു കിടന്നു പണിഞ്ഞിട്ടും മോഡി അമിത് ബുദ്ധിയുടെ പരി...
കർണാടക എം എൽ എ മാർ അയോഗ്യരായ യോഗ്യരെന്നു സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

കർണാടക എം എൽ എ മാർ അയോഗ്യരായ യോഗ്യരെന്നു സുപ്രീം കോടതി

കൂറുമാറിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ ദള്‍ എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാല്‍ അയോഗ്യതയുടെ കാലയളവ് നിശ്ചയിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സാഹചര്യമൊരുങ്ങി. സ്പീക്കര്‍ അര്‍ധ ജുഡിഷല്‍ അധികാരമുള്ള സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി. സ്പീക്കർക്ക് അയോഗ്യതയുടെ കാലയളവ് നിശ്ചയിക്കാന്‍ ഭരണഘടന പ്രകാരം  അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ പരമായ അധികാരത്തിന് അപ്പുറം സ്പീക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്ന പ്രവണ ഏറുകയാണെന്നും ഇതുമൂലം ജനങ്ങള്‍ക്ക് സ്ഥിരതയാര്‍ന്ന സര്‍ക്കാരുകള്‍ നിഷേധിക്...