Wednesday, September 23

Tag: ATTACK

അംബേദ്കറിൻ്റെ വീടിന് നേരെ ആക്രമണം; പ്രതിഷേധം ശക്തമാകുന്നു
ദേശീയം, വാര്‍ത്ത

അംബേദ്കറിൻ്റെ വീടിന് നേരെ ആക്രമണം; പ്രതിഷേധം ശക്തമാകുന്നു

രാജ്യത്തിൻ്റെ ഭരണഘടനാ ശില്‍പിയും കീഴാളജനതയുടെ ആചാര്യനുമായ ഡോ ബി.ആര്‍ അംബേദ്കറിന്റെ വീടിന് നേരം ആക്രമണം. ബാബാ സാഹിബിൻ്റെ മുംബൈയിലുള്ള സ്മാരകമായ വസതിക്ക് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഒരു സംഘം വീട് ആക്രമിച്ചത്.. വീട് ആക്രമണത്തിന് നേതൃത്വം നൽകിയത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. സ്മാരക വസതിക്ക് മുന്നിലുള്ള വസ്തുവകകള്‍ നശിപ്പിച്ച അവസ്ഥയിലാണ്. സി.സി ടി.വി ക്യാമറയും നശിപ്പിച്ചു. മുംബൈ ദാദറിലാണ് അംബേദ്കറുടെ സ്മരണാര്‍ത്ഥമുള്ള രാജ്യഗൃഹം സ്ഥിതി ചെയ്യുന്നത്. വിവിധദലിത് സംഘടനകൾ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആരും സ്മാരകത്തിന് മുന്നിലേക്കെത്തി പ്രത്യാക്രമണത്തിന് മുതിരരുതെന്നും വഞ്ചിത് ബഹുജന്‍...
ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു
ദേശീയം, വാര്‍ത്ത

ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു

ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരന്റെ കുടുംബത്തിലെ എട്ടുപേരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ പെണ്ണഗരം ഗ്രാമത്തിലാണു സംഭവം. മർദ്ദനമേറ്റ കുടുംബം നവിതാർ സമുദായത്തിൽപ്പെട്ടവരാണ്. കുടുംബത്തിലെ ഒരംഗം ഒരു മാസം മുൻപ് വണ്ണിയർ സമുദായത്തിലെ സ്ത്രീയെ പ്രേമവിവാഹം കഴിച്ചു ഒളിച്ചോടിയിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരാണ് ഇരു സമുദായങ്ങളും. ഗ്രാമവാസികളായ പ്രിയ, വിവേക് എന്നിവർ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ മാസം 21ന് പ്രിയ വിവേകിനൊപ്പം ഒളിച്ചോടി. പ്രിയയെ കാണാനില്ലെന്നു കാണിച്ചു കുടുംബം അടിയാമൻകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, വിവേകിനേയും കാണാനില്ലെന്നു വിവരം ലഭിച്ചതോടെ ഇവർ ഒളിച്ചോടിയതാണെന്നു കുടുംബം മനസ്സിലാക്കി. ഗ്രാമത്തിൽ ആകെയ...
മാധ്യമ പ്രവർത്തകയ്ക്ക് വെടിയേറ്റു
ദേശീയം, വാര്‍ത്ത

മാധ്യമ പ്രവർത്തകയ്ക്ക് വെടിയേറ്റു

ഡൽഹിയിൽ കാറിൽ സഞ്ചരിക്കുകയായിരിക്കുന്ന മാധ്യമ പ്രവർത്തക മിതാലി ചന്ദോലയ്ക്ക് വെടിയേറ്റു. രാത്രി 12.30 ഓടെയാണ് സംഭവം. രാത്രിയില്‍ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ് വെടിയുതിര്‍ത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടര്‍ന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയിലാണ് തുളച്ചുകയറിയത്. വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ട് എടുത്തപ്പോള്‍ അക്രമികള്‍ കാറിന്റെ ഗ്ലാസിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു. രാജ്യത്ത് മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും ലോകത്ത് മാധ്യമ പ്രവർത്തകർക്ക് ഭയം കൂടാതെ ജ...
തലസ്ഥാനത്ത് പോലീസുകാരുടെ കൂട്ട തല്ല്; 14 പോലീസുകാർക്കെതിരെ നടപടി
കേരളം, വാര്‍ത്ത

തലസ്ഥാനത്ത് പോലീസുകാരുടെ കൂട്ട തല്ല്; 14 പോലീസുകാർക്കെതിരെ നടപടി

തലസ്ഥാനത്ത് പോലീസുകാരുടെ കൂട്ട തല്ലിൽ 14 പോലീസുകാർക്കെതിരെ നടപടി. സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സൊസൈറ്റി ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ 14 പോലീസുകാര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണർ നടപടി എടുത്തു. എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -കോൺഗ്രസ് സംഘടനകളില്‍ പെട്ട പോലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്‌. കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സിറ്റി പോലീസ് കമ്മീഷണ...
ഗോരഖ്പൂരിൽ മുസ്ലിം കൗമാരക്കാർക്ക് നേരെ ആക്രമണം; കൈവിരലുകൾ മുറിച്ച് മാറ്റി
ദേശീയം, വാര്‍ത്ത

ഗോരഖ്പൂരിൽ മുസ്ലിം കൗമാരക്കാർക്ക് നേരെ ആക്രമണം; കൈവിരലുകൾ മുറിച്ച് മാറ്റി

ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം മുസ്ലിങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ കൗമാരക്കാരായ നാല് മുസ്ലിം കുട്ടികൾക്ക് നേരെ 20അം​ഗ സംഘത്തിന്റെ ക്രൂര ആക്രമണം. വാളുകളും ക്രിക്കറ്റ് സ്റ്റുമ്പുകളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ച സംഘം ഇവരിൽ ഒരാളുടെ മൂന്ന് കൈവിരലുകളും മുറിച്ചു മാറ്റി. ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ​ഗോരഖ്പൂരിലെ ഖോസിപൂർവ പ്രദേശത്ത് ഈമാസം 25 ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. രാത്രി ഒരു പരിപാടി കഴിഞ്ഞ് പ്രഭാത പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പോവുമ്പോഴായിരുന്നു വണ്ടികളിൽ എത്തിയ സംഘത്തിന്റെ ആക്രമണം. ഖോസിപുർവ സ്വദേശികളും സുഹൃത്തുക്കളുമായ വസീം (14), ജീഷാൻ (14), സമീർ (15), ആരിഫ് (14) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ വസീമിന്റെ വിരലുകളാണ് സംഘം മുറിച്ചുമാറ്റിയത്. ജീഷാന് വയറിനാണ് കുത്തേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജീഷാന്റേ...
കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കേരളം, വാര്‍ത്ത

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ സിപിഐഎം നേതാവുമായ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന് ശത്രു പക്ഷത്ത് നിർത്താൻ മാത്രം നസീർ ആരാണെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. അക്രമപാതയിൽ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നാണ് സിപിഐഎമ്മിന്‍റെ നിലാപാട് നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. തലശേരി പുതിയ സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ നസീർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സിപിഐഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീ...
എസ്എഫ്ഐയുടെ ഭീഷണി: വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
കേരളം, വാര്‍ത്ത

എസ്എഫ്ഐയുടെ ഭീഷണി: വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ ഭീഷണിയെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നുവെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. നിരന്തരമായി എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക...
അമേഠിയിൽ രാഹുൽ ഗാന്ധിക്കുനേരെ വധശ്രമം; വീഡിയോ
ദേശീയം, വാര്‍ത്ത

അമേഠിയിൽ രാഹുൽ ഗാന്ധിക്കുനേരെ വധശ്രമം; വീഡിയോ

അമേഠിയിൽ സ്ഥാനാർഥിയായ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ വധശ്രമം നടന്നുവെന്ന് കോൺഗ്രസ്സ് പരാതി. നാമനിർദ്ദേശപത്രിക സമർപ്പണത്തിനെത്തിയ വേളയിലാണു രാഹുൽ ഗാന്ധിക്ക്​ നേരെ വധശ്രമമുണ്ടായതെന്ന്​ കോൺഗ്രസ്സ് പരാതി ഉന്നയിച്ചിരിക്കുന്നത്​ . സംഭവവുമായി ബന്ധപ്പെട്ട്​ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങിന്​ പരാതി നൽകിയതായി ദേശീയദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടാണ്​ കോൺഗ്രസ് നേതാക്കളായ അഹമ്മദ്​ പ​ട്ടേൽ, ജയറാം രമേശ്​, രൺദീപ്​ സിങ്​ സുർജേവാല എന്നിവർ ​ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്രിക സമർപ്പണത്തിന്​ എത്തിയ രാഹുലിൻെറ മുഖത്ത്​ ഏഴ്​ തവണ ലേസർ പതിച്ചുവെന്ന്​ കോൺഗ്രസ്​ നേതാക്കൾ പരാതിയിൽ പറയുന്നു. ഇത്​ വധത്തിനായി ഉപയോഗിക്കുന്ന സ്​നിപ്പർ ഗണ്ണിൻെറ ലേസറാണോയെന്നാണ്​ കോൺഗ്രസ്​ നേതാക്കൾ സംശയം ഉന...
വിരല്‍ത്തുമ്പിലെ വിവരക്കേടുകള്‍- അപര്‍ണ ആര്‍ എഴുതുന്നു
Featured News, അന്തര്‍ദേശീയം, നവപക്ഷം, സാങ്കേതികം

വിരല്‍ത്തുമ്പിലെ വിവരക്കേടുകള്‍- അപര്‍ണ ആര്‍ എഴുതുന്നു

സൈബര്‍ ആക്രമണത്തെ ഒരിക്കലെങ്കിലും ഭയപ്പെടാത്ത ആരുമുണ്ടാവില്ല. സിസി ടിവി ദൃശ്യങ്ങള്‍  പോലും ''വൈറല്‍'' ആകുന്ന ഇക്കാലത്ത് എന്തും ചെയ്യും മുന്‍പ് ആരും ഒന്നു ചിന്തിക്കും. ഇനി  ഞാനും വൈറല്‍ ആയാലോ?  എല്ലാം എളുപ്പമാക്കിയ സമൂഹം. വിരല്‍ത്തുമ്പ് ആയുധമാക്കിയ മനുഷ്യര്‍.  അറിയേണ്ട കാര്യങ്ങളെ അറിയേണ്ട സമയത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ''വാട്‌സാപ്പില്‍ കണ്ടില്ലായിരുന്നോ?'' ''ഫെയ്‌സ്ബുക്കില്‍ ഉണ്ടല്ലോ...'' ''യൂട്യൂബില്‍ പറയുന്നത് കേട്ടില്ലേ?'' എന്നതൊക്കെ ഇന്ന് സര്‍വ സാധാരണമായ വര്‍ത്തമാനങ്ങള്‍.    സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകള്‍  സമൂഹത്തിന് ഗുണകരമാകുന്നു എന്ന വസ്തുതയെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചു തുടങ്ങുമ്പോള്‍ അവിടെ തുടങ്ങുന്നു പ്രശ്‌നങ്ങള്‍. വൈറല്‍ ആകുന്നതിതെല്ലാം സത്യമെന്നാണോ ...