Saturday, July 31

Tag: Passed Away

പ്രിയ കഥാകാരൻ തോമസ് ജോസഫിന് വിട
Featured News, കേരളം, വാര്‍ത്ത, സാഹിത്യം

പ്രിയ കഥാകാരൻ തോമസ് ജോസഫിന് വിട

മലയാള ചെറുകഥാ സാഹിത്യത്തെ മൗലികമായ രചനകൾ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിൽ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മസ്തിഷ്കാഘാതത്തെ ത്തുടർന്ന് മൂന്നു വർഷമായി ചികിത്സയിലായിരുന്നു. അത്ഭുതസമസ്യ, ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, നോവൽ വായനക്കാരൻ, പരലോക വാസസ്ഥലങ്ങൾ, പശുവുമായി നടക്കുന്ന ഒരാൾ, ദൈവത്തിൻ്റെ പിയാനോയിലെ പക്ഷികൾ ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, തുടങ്ങിയവയാണ് പ്രധാന രചനകൾ. 1954 ജൂൺ എട്ടിന് എറണാകുളം ജില്ലയിലെ ഏലൂരിലാണ് ജനനം. സമകാലിക മലയാളം, ചന്ദ്രിക എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2013-ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ് ബി ടി സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ എ കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം എന്നിവയും ല...
പാറശ്ശാല പൊന്നമ്മാളിന് വിട ; സംഗീതത്തിനായി സമർപ്പിച്ച ജീവിതം
Featured News, കല, കേരളം, വാര്‍ത്ത

പാറശ്ശാല പൊന്നമ്മാളിന് വിട ; സംഗീതത്തിനായി സമർപ്പിച്ച ജീവിതം

ദക്ഷിണേന്ത്യയിലെ പ്രമുഖകർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) വിടവാങ്ങിയിരിക്കുന്നു. കർണാടക സംഗീതത്തിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു പൊന്നമ്മാളിൻ്റേത്. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും മുത്തയ്യ ഭാഗവതരുടെയും സംഗീത പാരമ്പര്യം പിന്തുടർന്ന പൊന്നമ്മാളുടെ കച്ചേരികൾക്ക് തെക്കേ ഇന്ത്യയിലെങ്ങും നിറഞ്ഞ സദസ്സുകളാണുണ്ടായിരുന്നത്. സംഗീതം പഠിച്ചും പഠിപ്പിച്ചുംകൊണ്ടും കേരളത്തിലെ കർണാടക സംഗീതജ്ഞരിൽ മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ച സംഗീതജ്ഞയായിരുന്നു പൊന്നമ്മാൾ. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന റിക്കാർഡ് പൊന്നമ്മാൾക്കുണ്ട്. സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികൾ തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്ത് പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ...
Featured News, ദേശീയം, വാര്‍ത്ത, സിനിമ

വിഖ്യാതസംവിധായകൻ ബുദ്ധദേവ് ​ദാസ്​ഗുപ്ത അന്തരിച്ചു

  വിഖ്യാതചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്ത(77) അന്തരിച്ചു. ഏറെ നാളായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. സത്യജിത് റായി, ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നീ ചലച്ചിത്ര പ്രതിഭകൾക്കു ശേഷം ബംഗാളി സിനിമയെ ലോകോത്തരനിലവാരത്തിലേയ്ക്ക് നയിച്ച മികച്ച ചലച്ചിത്ര സംവിധായകനായിരുന്നു ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്ത. ബുദ്ധദേവിൻ്റെ  അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ബാ​ഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ ...
ചിത്രകാരൻ ജി സുനിൽകുമാർ അന്തരിച്ചു
Culture, Featured News, കല, കേരളം, വാര്‍ത്ത

ചിത്രകാരൻ ജി സുനിൽകുമാർ അന്തരിച്ചു

ചിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ജി സുനിൽ കുമാർ (60) അന്തരിച്ചു.  കോവിഡാനന്തര രോഗങ്ങൾ ബാധിച്ച്  തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു മുമ്പ് നടത്തും. സ്റ്റെയിൻഡ് ഗ്ലാസ്സ് ചിത്രരചനയിലൂടെ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സുനിലിൻ്റെ ഡ്രോയിംഗുകൾ ശ്രദ്ധേയമായിരുന്നു. കോവളം സ്വദേശിയായ സുനിൽകുമാറിൻ്റെ ചിത്രങ്ങളിൽ ഏറെയും കോവളം കടൽത്തീരം ഉൾപ്പെടുന്ന ലാൻഡ് സ്കേപ്പുകളായിരുന്നു. കേരള പഠനങ്ങളിൽ പ്രസിദ്ധീകരിച്ച രണ്ടു                          ചിത്രങ്ങൾ തിരുവനന്തപുരത്ത് പല വേദികളിൽ സുനിലിൻ്റെ  ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഓണററി പുരസ്കാരം നേടിയിരുന്നു. ഏറെക്കാലമായി സുനിൽ  കോവളത്ത് കോൺട്രാ ഇമേജ് എന്ന പേരിൽ ഒരു ആർട്ട് ഗ്യാലറി/കഫേ നടത്തിവരികയായിരുന്നു....
മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു
കേരളം, വാര്‍ത്ത, സാഹിത്യം

മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരനായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചുു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരില്‍ ചികിത്സയിലായിരുന്നു. ആദ്യ നോവലായ അശ്വത്ഥാത്മാവ് ശ്രദ്ധേയമായ കൃതിയായിരുന്നു. ഇത് കേരള സാഹിത്യ അക്കാദമി അവർഡ് നേടി. അശ്വത്ഥാത്മാവ് അക്കേ പേരിൽത്തന്നെ ചലച്ചിത്രമായി നടൻ കൂടിയായിരുന്നു മാടമ്പ്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ത്തില്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശാടനം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. ആറാംതമ്പുരാന്‍, ദേശാടനം, ചിത്രശലഭം അഗ്‌നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍, അഗ്‌നിനക്ഷത്രം, വടക്കുംനാഥന്‍, പോത്തന്‍ വാവ, ആനചന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അശ്വത്ഥാമാവ്, പോത്ത്, കോളനി മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ തുടങ്ങിയവയ...
ഗർജ്ജിക്കുന്ന വിപ്ലവകാരി ഗൗരിയമ്മ ചരിത്രത്തിലേയ്ക്ക്
Featured News, കാഴ്ചപ്പാട്, കേരളം, രാഷ്ട്രീയം, വാര്‍ത്ത

ഗർജ്ജിക്കുന്ന വിപ്ലവകാരി ഗൗരിയമ്മ ചരിത്രത്തിലേയ്ക്ക്

കേരളത്തിൻ്റെ ജ്വലിക്കുന്ന വിപ്ലവകാരി കെ. ആർ ഗൗരിയമ്മ(102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിൻ്റെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു. 1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ തുടർന്നുള്ള എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. കെ ആർ ഗൗരി ഗൗരിയമ്മയാകുന്നു ഗൗരിയമ്മ എന്ന വിളിപ്പേരിലും മെച്ചം എന്തുകൊണ്ടും അതായിരുന്നു. സഖാവ് കെ.ആർ ഗൗരി. പ്രായാധിക്യം വരുമ്പോൾ പലരേയും അമ്മ അച്ഛൻ ചേട്ടൻ ഇതൊക്കെ ചേർത്ത് വിളിക്കുന്ന ഒരു വലത് പക്ഷ കാഴ്ച ഇപ്പോൾ ഏറെ കൂടുതലാണ്. അതു കൊണ്ട് തന്നെ പല സഖാക്കന്മാരും ചേച്ചിയും ചേട്ടനും ഒന്നുമല്ലെങ്കിൽ മാഷും ടീച്ചറും ഒ...
നിരൂപകൻ സി വി വിജയകുമാർ അന്തരിച്ചു
കേരളം, വാര്‍ത്ത, സാഹിത്യം

നിരൂപകൻ സി വി വിജയകുമാർ അന്തരിച്ചു

നിരൂപകനും നോവലിസ്റ്റും പ്രഭാഷകനുമായ സി വി വിജയകുമാർ (56) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ചിന്തയുടെ ഉടയുന്ന ഭൂതക്കണ്ണാടികൾ, ( സാഹിത്യ വിമർശം) നിർമ്മമന്റെ മൂന്നാം കണ്ണ് ( നോവൽ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചാത്തന്നൂർ മരക്കുളം ദേശത്ത് വിശ്വംഭരൻ ദേവകി ദമ്പതിയുടെ മകനാണ്. കബനി മാസികയുടെ പത്രാധിപർ ആയിരുന്നു. മഹാത്മാഗാന്ധി സർവകലാ ശാ ലയിൽ മലയാള സാഹിത്യത്തിൽ ഗവേഷണം നടത്തി വരികയായിരുന്നു. പച്ചമലയാളം മാസികയുടെ പത്രാധിപസമിതി അംഗമാണ്....
കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട
Featured News, കവിത, കേരളം, വാര്‍ത്ത

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട

ആധുനികകവികളിൽ ശ്രദ്ധേയനായ  വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു മരണം. സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. ദീർഘകാലം അസുഖബാധിതനായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ദീർഘകാലം കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ച കവി റിട്ടയർമെൻറിനുശേഷം ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , വയലാര്‍ പുരസ്‌കാരം , വള്ളത്തോള്‍ പുരസ്‌കാരം , ഓടക്കുഴല്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക ക...
മലയാളത്തിന്റെ  പ്രിയകവി സുഗതകുമാരി വിടവാങ്ങി
Featured News, കവിത, കേരളം, വാര്‍ത്ത, സാഹിത്യം

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി വിടവാങ്ങി

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10 52നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ കോവിഡ് പോസിറ്റിവ് ആയിരുന്നതിനാൽ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സംസ്കാരം ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവർത്തകനായ ബോധേശ്വരന്റെ മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദമെടുത്തു സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ കേരളത്തിന്റെ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്...
റായ് സിനിമകളിലൂടെ അനശ്വരനായ സൗമിത്ര ചാറ്റർജി ഇനി ഓർമ്മ
ദേശീയം, വാര്‍ത്ത, സിനിമ

റായ് സിനിമകളിലൂടെ അനശ്വരനായ സൗമിത്ര ചാറ്റർജി ഇനി ഓർമ്മ

  സത്യജിത് റേ ചലച്ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) ഇനി ഓർമ. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില തീരെ മോശമാവുകയായിരുന്നു. ഉച്ചയോടെ അന്തരിച്ച നടന്റെ മൃതദേഹം വൈകുന്നേരം മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ച മഹത്‌വ്യക്തിത്വമായിരുന്നു സൗമിത്ര. സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളിൽ പ്രവർത്തിച്ചു. റേയുടെ 1959ൽ പുറത്തിറങ്ങിയ അപുർ സൻസാറിലൂടെയായിരുന്നു സൗമിത്ര ചാറ്റർജി വെള്ളിത്തിരയിലെത്തുന്നത്. 2018ൽ ഫ്രാൻസിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാർഡ് നേടി. 2012ൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡിനും അർഹനായി. സത്യജിത് റേയുടെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മഹാനടൻ എ...