Saturday, August 8

Tag: ISRO

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ
ദേശീയം, വാര്‍ത്ത

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്.സുരേഷിനെയാണ് ഹൈദരാബദ് അമീർ പേട്ടിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റു കൊല്ലപെട്ടുവെന്നാണ് പ്രാഥമിക നിഗമനം. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു സുരേഷ് താമസിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ സ...
‘ചന്ദ്രയാൻ 2’ ലാൻഡർ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുന്നു ; ഐ എസ് ആർ ഒ പുതിയ പദ്ധതി ‘ഗഗൻയാൻ’
ദേശീയം, വാര്‍ത്ത

‘ചന്ദ്രയാൻ 2’ ലാൻഡർ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുന്നു ; ഐ എസ് ആർ ഒ പുതിയ പദ്ധതി ‘ഗഗൻയാൻ’

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡര്‍ കണ്ടെത്താനുള്ള ശ്രമം ഇതോടെ അവസാനിപ്പിക്കുന്നു. ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമം ഇതുവരെ വിജയിച്ചില്ലെന്ന് ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി. ഇതോടെ ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഐഎസ്ആര്‍ഒ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ നാസയുടെ സഹായം തേടിയിരുന്നെങ്കിലും അതും നിഷ്ഫലമായതോടെയാണു പൂർണമായും ലാൻഡറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിക്രം ലാന്‍ഡറിന്റെ ആയുസ്സ് തീര്‍ന്നതും ശ്രമം ഉപേക്ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. 14 ദിവസത്തെ ചാന്ദ്രപകല്‍ അവസാനിക്കുന്നത് കണക്കിലെടുത്ത് ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ഇന്നലെയും കഠിന ശ്രമം നടത്തിയിരുന്നു. വിക്രം ലാന്‍ഡറിന്റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. . അതേസമയം വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇ...
‘ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ വേദന എനിക്ക് നന്നായി അറിയാം’: ഇസ്രോ മേധാവിയ്ക്ക് ഒരു കാശ്മീരിയുടെ കത്ത്
ദേശീയം, വാര്‍ത്ത

‘ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ വേദന എനിക്ക് നന്നായി അറിയാം’: ഇസ്രോ മേധാവിയ്ക്ക് ഒരു കാശ്മീരിയുടെ കത്ത്

ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ വേദന തനിയ്ക്ക് നല്ലപോലെ അറിയാമെന്നു കാശ്മീരി യുവാവ് ഫൈസാന്‍ ബുഖാരി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണമായ ചന്ദ്രയാൻ 2-ന്റെ ഭാഗമായ വിക്രം ലാൻഡർ നഷ്ടമായതുമായി ബന്ധപ്പെട്ട് ഇസ്രോ മേധാവി ഡോ. കെ. ശിവന് അയച്ച തുറന്ന കത്തിലാണ് ബുഖാരി ബന്ധങ്ങൾ നഷ്ടമാകുന്നതിലെ വേദന വ്യക്തമാക്കുന്നത്. ആഴ്ച്ചകളായി ഫോണും ഇന്റർനെറ്റും ഉൾപ്പടെയുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ വിച്ഛേദിച്ചതിലൂടെ തങ്ങൾക്ക് കുടുംബവുമായി ആശയവിനിമയം പുലർത്താനാവുന്നില്ലെന്നും ഇതിനു സമാനമാണ് ചന്ദ്രയാൻ 2-നു സംഭവിച്ച ആശയ വിനിമയ തകരാറെന്നും ബുഖാരി പറയുന്നു. ദി ക്വിന്റിലാണ് ബുഖാരിയുടെ കത്ത് പ്രസിദ്ധീകരിച്ചത്. പ്രിയപ്പെട്ട ഡോ. കെ. ശിവൻ, ഞാൻ ആദ്യമായി താങ്കളെയും താങ്കളുടെ ടീമിനെയും അഭിനന്ദിക്കുന്നു. ചന്ദ്രയാൻ 2-ദൗത്യം വിജയിപ്പിക്കുന്നതിന് നിങ്ങൾ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നു എനിക്കറിയാം. എന്നാൽ നിർഭാഗ്യവശാൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്ത...
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി ; ഐ എസ് ആർ ഒയിൽ നിന്നും സന്തോഷവാർത്ത
ദേശീയം, വാര്‍ത്ത

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി ; ഐ എസ് ആർ ഒയിൽ നിന്നും സന്തോഷവാർത്ത

ഇന്ത്യയ്ക്ക് ആശ്വാസവുമായി ഐ എസ് ആർ ഒയിൽനിന്നും അറിയിപ്പ് വന്നു. ചന്ദ്രനിലെ സോഫ്റ്റ്‍ലാന്‍ഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐ എസ്‍ ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍. ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. തെര്‍മല്‍ ഇമേജിലൂടെയാണ് വിക്രം ലാന്‍ഡര്‍ കണ്ടത്. ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാന്‍ കഴി‍ഞ്ഞിട്ടില്ല. ഐഎസ്‍ആര്‍ഒ ഇതിന് ശ്രമിക്കുകയാണ്. ഉടന്‍ തന്നെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകും - കെ ശിവന്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം, സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്‍ടമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ചാന്ദ്രപര്യവേഷണ...
‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്’ ; പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാനെ ആലിംഗനം ചെയ്തു പ്രധാനമന്ത്രി
ദേശീയം, വാര്‍ത്ത

‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്’ ; പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാനെ ആലിംഗനം ചെയ്തു പ്രധാനമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായശേഷം പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. ദൗത്യം സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷമാണു നരേന്ദ്രമോദി മടങ്ങിയത്. ചന്ദ്രയാൻ 2 ദൗത്യം അനിശ്ചിതത്വത്തിലായെങ്കിലും വിക്രം ലാൻഡറിൻ്റെ ശില്പികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന്...
കേവലം രണ്ട് കിലോമീറ്റർ ; ചന്ദ്രയാൻ സ്വപ്നത്തിനു നിരാശ, സിഗ്നൽ അപ്രത്യക്ഷമായി
Featured News, ദേശീയം, വാര്‍ത്ത

കേവലം രണ്ട് കിലോമീറ്റർ ; ചന്ദ്രയാൻ സ്വപ്നത്തിനു നിരാശ, സിഗ്നൽ അപ്രത്യക്ഷമായി

കേവലം രണ്ട് കിലോമീറ്ററിന്റെ അകലം. തലനാരിഴയ്ക്ക് ചന്ദ്രയാൻ സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ശാസ്ത്രലോകത്തെ നിരാശപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു . ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമായിരുന്നെങ്കിലും വിക്രമിൽ നിന്നും ഐഎസ്ആർഒ കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമാകാതെയായതോടെയാണ് ആശങ്ക സജീവമായത്. ലാൻഡിങിന് തൊട്ടുമുമ്പാണ് വിക്രമിന്റെ ദിശ മാറിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്. പുലർച്ചെ എല്ലാവരും തയ്യാറായിരുന്നു. ശാസ്ത്രജ്ഞന്മാർക്കൊപ്പം ലാൻഡിങ് കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 300ഓളം മാധ്യമ പ്രവർത്തകരും ബാംഗ്ലൂരിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയിരുന്നു. പുലർച്ചെ 5.45 ഓടെ വിക്രമിൽ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് കരുതുമെ...
ഐഎസ്ആർഒയിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കാൻ സംഘപരിവാർ വിക്കിപീഡിയ തിരുത്തി
Featured News, ദേശീയം, വാര്‍ത്ത

ഐഎസ്ആർഒയിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കാൻ സംഘപരിവാർ വിക്കിപീഡിയ തിരുത്തി

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ രേഖകളിൽ നിന്നും  ഒഴിവാക്കാൻ സംഘപരിവാർ ആസൂത്രിത ശ്രമം. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ രേഖകളും വിക്കിപീഡിയ ഉൾപ്പടെയുള്ള വിവര ഡാറ്റബേസുകളും സംഘപരിവാർ നിരന്തരം തിരുത്തുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷിച്ച വിവരം മോദി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ്സും രാഷ്ട്രീയ നിരീക്ഷകരും രംഗത്ത് വന്നിരുന്നു. ഉപഗ്രഹവേധ മിസൈൽ വിക്ഷേപിച്ച ബുധനാഴ്ച്ചയ്ക്ക് ശേഷം നിരവധി പ്രാവശ്യമാണ് ഐഎസ്ആര്‍ഒയുടെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടന്നിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ എന്‍പതോളം തിരുത്തലുകളാണ് നടന്നത്. നെഹ്രുവിന്റെ പേരുകൾ ഉൾപ്പടെ തിരുത്താനുള്ള ആസൂത്രിത നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ വൃത്തി...
ഐഎസ്ആർഒ ചാരക്കേസ്; സിബി മാത്യൂസ് ഉൾപ്പടെയുള്ളവർ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
ദേശീയം, വാര്‍ത്ത

ഐഎസ്ആർഒ ചാരക്കേസ്; സിബി മാത്യൂസ് ഉൾപ്പടെയുള്ളവർ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണന്റെ പരാതിയിന്മേൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ഈ തുക നമ്പി നാരായണനെ കേസിൽ കുടുക്കിയ സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയന്‍ എന്നീ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പ്രത്യക അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. നമ്പിനാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചെന്നും കോടതി പറഞ്ഞു. മാലി സ്വദേശി മറിയം റഷീദയുമായി ചേർന്ന് ഇന്ത്യൻ ബഹിരാകാശ രഹസ്യങ്ങൾ വിദേശ രാജ്യങ്ങൾക്ക് ചോർത്തിയെന്നാണ് നമ്പി നാരായണന് മേൽ ഉന്നയിച്ചിരുന്ന ആരോപണം. 1994ൽ ആണ് ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയും ചെയ്തത്. തുടര്‍ന്ന്‍ നമ്പ...
ഐ.​എ​സ്.​ആ​ർ.​ഒ. ചാരക്കേസ്; നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
Editors Pic, കേരളം, വാര്‍ത്ത

ഐ.​എ​സ്.​ആ​ർ.​ഒ. ചാരക്കേസ്; നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ഐ.​എ​സ്.​ആ​ർ.​ഒ. ചാ​ര​ക്കേ​സി​ൽ ശാസ്​ത്രജ്ഞൻ ഡോ. നമ്പി നാരായണന്​ നഷ്​ടപരിഹാരം നൽകണമെന്ന്​ സുപ്രീംകോടതി. സംശയത്തിന്റെ പേരിലാണ്​ നമ്പി നാരായണനെ പൊലീസ് അറസ്​റ്റു ചെയ്​തത്​. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന്​ മതിയായ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും ചീഫ്​ ജസ്​റ്റിസ് ദീപക് മിശ്ര​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ നിരീക്ഷിച്ചു. ചാരക്കേസിന്‍റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐ. കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ എടുത്തത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്‍റെ പരിധിയിൽ കൊണ്ടുവരണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ വ്യക്തമാക്കി. നഷ്ടപരിഹാരം നൽകേണ്ടത് ആരാണെന്ന് ചോദിച്ച സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റി. ചാരക്കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് കോ...